ദുബായ്: യുഎഇയിലെ വിവിധയിടങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് മില്ലി മീറ്റര്‍ മുതല്‍ പത്ത് മില്ലിമീറ്റര്‍ വരെ മഴ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനു സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇന്നു നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. വരും ദിവസങ്ങളിലെ പരീക്ഷകള്‍ക്കു മാറ്റമുണ്ടാകില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അറിയിപ്പ് നല്‍കി. മാറ്റിവച്ച പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.
Discussion about this post