തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. തിരുവല്ലം പനത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. തിരുവല്ലത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കഴുത്തിറത്ത് കൊല്ലാന്‍ ശ്രമിച്ചത്. കഞ്ചാവിന് അടിമയായ പ്രതി വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തുകയും വരയുകയും ചെയ്തു.
തുടര്‍ന്ന് വിദ്യാര്‍ത്ഥി ഹരിയുടെ കൈയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉദയന്റെ സഹോദരനാണ് ഹരി. ഗുണ്ടാ ലിസ്റ്റിലുള്ള ഹരി നിരവധി കേസുകളില്‍ പ്രതിയാണെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.
Discussion about this post