പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് സ്വദേശ ബിജു (32 ) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സന്നിധാനത്ത് സുരക്ഷാ ചുമതല നിര്‍വഹിക്കുകയായിരുന്ന മലപ്പുറം എംഎസ്പി ക്യാമ്പില്‍ നിന്നുള്ള പോലീസുകാരനാണ് ബിജു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെയാണ് സംഭവം.
Discussion about this post