വാഷിങ്ടണ്‍: പലത്തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അക്കൂട്ടത്തില്‍ രസകരവും കാരുണ്യം നിറഞ്ഞതും അപൂര്‍വം ചിലര്‍ക്ക് ലഭിക്കുന്നതുമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാഷിങ്ടണിലെ ഒരു കോടതി മുറിയിലണ് സംഭവം. ഒരു യുവതി അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുക്കുന്ന ജഡ്ജിയുടെ കയ്യില്‍ യുവതിയുടെ നവജാതശിശു.
ഇരട്ടി മാധുര്യം നിറഞ്ഞ കാഴ്ചയായിരുന്നു കോടതി മുറി സാക്ഷ്യം വഹിചത്. ജഡ്ജിയായ റിച്ചാര്‍ഡ് ഡിന്‍കിസ് ആണ് കുട്ടിയെ ഒരു കയ്യിലെടുത്ത് മറുകയ്യില്‍ പേപ്പര്‍ നോക്കി ജൂലിയാന ലാമര്‍ എന്ന യുവതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ലാമറുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സഹപാഠി വീണ്ടും ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ഈ വീഡിയോ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്. ഏഴ് ലക്ഷത്തോളം പേരാണ് ചുരുങ്ങിയ സമയം കൊണ്ട് കണ്ടത്. അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ലാമര്‍ കുട്ടിയെയും കൊണ്ടാണ് കോടതിയിലെത്തിയത്. ഇത് കണ്ട ജഡ്ജി ഡിന്‍കിസ് കുട്ടിയെ എടുക്കുകയും ജീവിതത്തിലെ സുന്ദര നിമിഷത്തിനു സാക്ഷിയാകാന്‍ കുട്ടിയെക്കൂടി അനുവദിക്കാം എന്ന ആശയം മുന്നോട്ടുവച്ച്.
തുടര്‍ന്ന് അദ്ദേഹം തന്നെ കുട്ടിയെ കയ്യിലെടുക്കുകയും ചെയ്തു. നേരത്തെ ഡിന്കിസിനു കീഴില്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്തിട്ടുണ്ട് ലാമര്‍.
Discussion about this post