ദുബായ്: യുഎഇയില്‍ 29 കാരിയായ കെനിയന്‍ യുവതിയെ തോക്കു ചൂണ്ടി പീഡിപ്പിച്ച സംഭവത്തില്‍ 19 കാരന് ശിക്ഷ വിധിച്ചു. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വിദ്യാര്‍ത്ഥിയായ 19കാരന് ആറു മാസം ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഡിസംബര്‍ 9നാണ് കെനിയന്‍ യുവതി ജോലി തേടി യുഎഇയില്‍ എത്തിയത്. സംഭവദിവസം വൈകുന്നേരം 6.30ന് ശേഷം ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഒരു ഷോപ്പിങ് സെന്ററിലെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് യുവതിയെ കാണാന്‍ പ്രതി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ജോലി സ്ഥലം കാണിക്കാമെന്ന വ്യാജേന യുവതിയെ ഒരു വിജനവും പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പ്രതി തന്റെ ഫോണ്‍ എടുത്ത് രണ്ടു പേരെ വിളിച്ചു. കുറച്ചു സമയത്തിന് ശേഷം രണ്ടു പേര് എത്തുകയും യുവതിക്ക് തങ്ങളുടെ അമ്മയുടെ പ്രായമുണ്ടെന്ന് പറയുകയും ചെയ്തു. ശേഷം 29 കാരിയായ കെനിയന്‍ യുവതിയെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടതി ശേഷം ഇരുവരും സംഭവസ്ഥലത്ത് നിന്ന് പോയി.
ശേഷം പ്രതിയുമായി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറഞ്ഞു. എ്നനാല് യുവതി എതിര്‍ത്തതോടെ തന്റെ വസ്ത്രങ്ങള്‍ കീറിമാറ്റി തോക്കു ചൂണ്ടി തന്നെ പീഡനത്തിനിരയാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തിനുശേഷം യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ പ്രതിയുടെ ഡിഎന്‍എ തെളിവുകള്‍ കണ്ടെത്തിയതായി ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Discussion about this post