ടെക്‌സാസ്: വിവാഹം എന്നത് എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. അപ്പോ അത്രത്തോളം പ്രധാനപ്പെട്ടതായിരിക്കുമല്ലോ വിവാഹ വസ്ത്രങ്ങളും സ്ഥലവുമെല്ലാം. ഒരു ആശുപത്രിയില്‍ വെച്ച് വിവാഹിതരാവുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ടെക്‌സാസിലെ ബെയ്‌ലര്‍ സ്‌കോട്ട് ആന്‍ഡ് വൈറ്റ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററില്‍ നിന്നും പുറത്ത് വരുന്നത്.
ആലിയയും മൈക്കിള്‍ തോംപ്‌സണുമാണ് ഗ്ലൗസ്സിട്ട് ആശുപത്രി വേഷത്തില്‍ വിവാഹമോതിരം അണിഞ്ഞത്. അസുഖത്തെ തുടര്‍ന്ന് മൈക്കിളിന്റെ ആച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പള്ളിയില്‍ വെച്ചു നടത്തുന്ന വിവാഹത്തില്‍ അച്ഛന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് അച്ഛന്റെ സാന്നിധ്യത്തില്‍ തന്നെ വിവാഹം നടത്തണമെന്ന മൈക്കിളിന്റെ ആഗ്രഹമാണ് ഇത്തരത്തിലൊരു വിവാഹത്തില്‍ എത്തിയത്.
മൈക്കിളിന്റെ അച്ഛന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നതിനാല്‍ വരനും മധുവും ആശുപത്രിയിലെ നഴ്‌സുമാര്‍ നല്‍കിയ ഗ്ലൗസ്സും വസ്ത്രവുമണിഞ്ഞാണ് അച്ഛന്റെ അടുത്തെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വിവാഹമോതിരമണിഞ്ഞു. ചെറിയ രീതിയില്‍ ചടങ്ങുകള്‍നടത്താനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇരുവര്‍ക്കും ആശുപത്രി ജീവനക്കാര്‍ ഗംഭീര സ്വീകരണവും ആഘോഷവും നടത്തിയതായി മൈക്കിള്‍ പറഞ്ഞു.
ആലിയയും മൈക്കിളും കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് വിവാഹം നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്നാണ് അച്ഛനെ രോഗിയാക്കിയതെന്ന് മൈക്കിള്‍ പറഞ്ഞു. അതേസമയം എവിടെ നിന്ന് വിവാഹം കഴിച്ചുവെന്നതിനപ്പുറം അവിടെ അച്ഛനുണ്ടായിരുന്നു എന്നതാണ് പ്രധാനമെന്നും ആലിയ പറഞ്ഞു. അച്ഛന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നുവെന്നും ആലിയ പറഞ്ഞു.