നായകള്‍ പല നിറത്തിലും രൂപത്തിലും കാണപ്പെടുന്നത് സാധാരണയാണ്. എന്നാല്‍ നായയുടെ മുഖത്ത് വാല്‍ വരുന്നതോ? അങ്ങനെ ഒരു നായ ഉണ്ടോ എന്നായിരിക്കുമല്ലെ ചിന്തിക്കുന്നത്. എന്നാല്‍ ചിന്ത വേണ്ട അങ്ങനെ ഒരു നായ ഉണ്ട്. അമേരിക്കയിലെ മിസോറിയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ് നാര്‍വാള്‍ എന്ന പേരുള്ള നായക്കുട്ടി ഇപ്പോള്‍.
മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മാക് മിഷന്‍ എന്ന പദ്ധതിയുടെ ഭാഗമായി മിസോറിയിലെ വഴിയോരത്ത് നിന്നുമാണ് 10 ആഴ്ച പഴക്കമുള്ള നായക്കുട്ടിയെ റെസ്‌ക്യൂ ചെയ്തത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായകുട്ടിയെ അമേരിക്കയിലെ മിസോറിയിലെ മൃഗസംരക്ഷ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് ആ കൊച്ചു നായകുട്ടിയെ കണ്ടിട്ട് അത്ഭുതവും ഒപ്പം കൗതുകവുമായിരുന്നു.
നായക്കുട്ടിയുടെ നെറ്റിയുടെ നടുവിലായി ഒരു കുഞ്ഞു വാല്‍. ഇപ്പോള്‍ അമേരിക്കയിലെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് 10 ആഴ്ച പ്രായമുള്ള ആ കൊച്ചു കുറുമ്പന്‍. വികൃതിയും തികച്ചും സന്തോഷവാനാണ് നായകുട്ടിയിപ്പോള്‍. കഴിഞ്ഞ ദിവസം നായക്കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് എക്‌സ്-റേയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ നാര്‍വാളിന്റെ മുഖത്തെ വാലില്‍ അസ്ഥികളില്ലെന്ന് കണ്ടെത്തി.
ഈ സാഹചര്യത്തില്‍ വാല്‍ നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്ന് നാര്‍വാളിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം നാര്‍വാളിന്റെ പ്രത്യേകത കണ്ട് ദത്തെടുക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് മാക് മിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാരണം നിലവില്‍ രണ്ടാം വാല്‍ കൊണ്ട് പ്രശ്‌നമൊന്നുമില്ലെങ്കിലും നാര്‍വാള്‍ വളരുമ്പോള്‍ വാല്‍ വളര്‍ന്ന് അവന് പ്രശ്‌നമുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് മാക് മിഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗ്രാമീണ മിസോറിയില്‍ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് നായ്ക്കളുടെ ഒപ്പമാണ് 10 ആഴ്ച മാത്രം പ്രായമുള്ള നാര്‍വാള്‍ എന്ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥ മിസ് സ്റ്റെഫെന്‍ പറഞ്ഞു.
നാര്‍വാളിന്റെ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി.
Discussion about this post