മോസ്കോ: റഷ്യയില്‍ കൗമാരക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 കാരി കുത്തേറ്റു മരിച്ചു. റഷ്യയിലെ യെകാടെറിന്‍ബര്‍ഗ് നഗരത്തിലാണ് സംഭവം. നഗരത്തിലെ കൗമാരക്കാരുമായി നടന്ന അടിപിടിക്കിടെയാണ് 15 കാരിയായ എലിസബത്ത് കൈന്ഡ്സ്ഫാറ്ററിന്റെ നെഞ്ചില്‍ മുറിവേറ്റത്.
പരിക്കേറ്റ എലിസബത്ത് വീട്ടിലെത്തുകയും സംഭവം മാതാപിതാക്കളെ അറിയിക്കാതെ ഉറങ്ങാന്‍ കിടന്നക്കുകയായിരുന്നു. എന്നാല്‍ രാത്രിയോടെ ബോധം കെട്ട് കിടക്കുന്ന എലിസബത്തിനെ കണ്ടതോടെ മാതാപിതാക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് ഏതാനും സമയത്തിന് ശേഷം എലിസബത്ത് മരണപ്പെട്ടു.
കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 16കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആണ്‍കുട്ടികളും, പെണ്‍കുട്ടികളും മൂന്ന് സംഘങ്ങളായാണ് നഗരത്തില്‍ ഏറ്റുമുട്ടിയതെന്ന് ചില പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.