ന്യൂഡല്‍ഹി: 11-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ബ്രസീലിലേക്ക്. നവംബര്‍ 13-14 തിയതികളിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. മോഡി ഇത് ആറാംതവണയാണ് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ന് വൈകുന്നേരമാണ് മോഡി ബ്രസിലിലേക്ക് പുറപ്പെടുന്നത്.
നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച എന്നതാണ് പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം. ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും മോഡി കൂടിക്കാഴ്ച നടത്തും. കൂടാതെ ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ സമാപന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന.
Discussion about this post