മസ്ക്കറ്റ്: തെക്കന്‍ ഇറാനില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ഒമാന്റെ വിവിധ മേഖലകളില്‍ ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിട്ടുണ്ട്.
ബാത്തിന, ബുറൈമി, ദാഹിരാ, ദാഖിലിയ തുടങ്ങിയ ഗവര്‍ണറേറ്റുകളില്‍ ആണ് കനത്ത മഴയും കാറ്റും രേഖപ്പെടുത്തിയത്. അതേസമയം ശക്തമായ പൊടിക്കാറഅറിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനയാത്രക്കാരെ വന്‍ തോതില്‍ ബാധിച്ചു. രാജ്യത്തില്‍ ഉണ്ടായ കാലവസ്ഥ മാറ്റത്തെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെയും ഇന്നുമായി തെക്കന്‍ ഇറനില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ആഘാതം വര്‍ധിച്ചെന്നും ദേശീയ കാലാവസ്ഥ നിരീക്കണ കേന്ദ്രം മുന്നറിയിപ്പ് നല്കി. രാജ്യത്ത് പരക്കെ മഴ പ്രവചനമുണ്ടെങ്കിലും അല്‍ ഹാജര്‍ പര്‍വത നിരകള്‍, സൊഹാര്‍ സഹം കബൂറ തുടങ്ങിയ സ്ഥലങ്ങളിലാകും കൂടുതല്‍ മഴ പെയ്യുവാന്‍ സാധ്യത ഉള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
രാജ്യത്ത് കടലില്‍ ശക്തമായ തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കനത്ത മഴയെ തുടര്‍ന്ന് തോടും പുഴയും കരകവിഞ്ഞ് റോഡുകളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
Discussion about this post