റിയാദ്: സൗദിയില്‍ ഗതാഗതം നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് വന്‍ തുക സമ്മാനം. സൗദി അറേബ്യന്‍ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പുതിയ പദ്ധതി. രാജ്യത്ത് മൂന്ന് മാസം നീണ്ടുനില്‍ക്കുന ഗതാഗത നിയമ ബോധവല്‍കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ ഉദ്യോഗസ്ഥര്‍ രഹസ്യമായി നിരീക്ഷിക്കുമെന്ന് ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസാമി അറിയിച്ചു. ശേഷം നല്ല ഡ്രൈവര്‍മാര്‍ക്ക് റോഡില്‍ വെച്ചു തന്നെ 500 റിയാല്‍ സമ്മാനം നല്‍കും. തുടര്‍ന്ന് നറുക്കടുക്കപ്പെടുന്ന 10 പേര്‍ക്ക് കാറും സമ്മാനമായി നല്‍കും.