ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത നാലുദിവസം മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വടക്കന്‍ എമിറേറ്റുകളിലും തീരദേശ മേഖലകളിലും ശക്തമായ ഇടിമിന്നലോട് കൂടി മഴപെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിട്ടുണ്ട്.
ഒമാനിലും മഴയ്ക്കു സാധ്യതയുണ്ടെന്നും ആകാശം മേഘാവൃതമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎഇയുടെ കിഴക്കന്‍ മേഖലകളിലും ഒമാനിലും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടലില്‍ 7 അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറഞ്ഞുന്നവര് ജാഗ്രത പാലിക്കണമെന്നും ഒറ്റക്കോ വിജനമായ തീരങ്ങളില്‍ പോകുകയോ ചെയ്യരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്കി.