ന്യൂ ഡല്‍ഹി: യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന് സായിദ് അല്‍ നഹ്യാന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വീറ്ററിലൂടെയാണ് മോഡി യുഎഇ പ്രസിഡന്റിന് അഭിനന്ദനമറിയിച്ചത്. ‘ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും ശൈഖ് ഖലീഫയുടെ ഭരണനേതൃത്വത്തില്‍ കൂടുതല്‍ ദൃഢമാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലാണ് ശൈഖ് ഖലീഫയെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തത്.
نهنئ صاحب السمو الشيخ خليفة بن زايد آل نهيان بمناسبة إعـادة انتخابه رئيسًا لدولة الإمارات العربية المتحدة. نتطلّع إلى مواصلة العمل معكم بشكل وثيق لتعزيز علاقاتنا الإستراتيجية والأخوية متعددة الأوجه.
— Narendra Modi (@narendramodi) November 7, 2019
ഇതോടെ നാലാം തവണയാണ് ശൈഖ് ഖലീഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന് സുല്ത്താന്റെ മരണശേഷം 2004 നവംബര് മൂന്നിനാണ് ശൈഖ് ഖലീഫ ബിന് ബിന് സായിദ് അല്‍ നഹ്യാന്‍ ആദ്യമായി യുഎഇയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.