മസ്കറ്റ്: ഒമാനില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന അലൂമിനിയം ഫോയിലിന് വിലക്ക് ഏര്‍പ്പെടുത്തി. റീജിണല്‍ മുന്‍സിപ്പാലിറ്റീസ് ആന്റ വാട്ടര്‍ റിസോഴ്സസ് മന്ത്രാലയമാണ് ഇത് സംബത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയത്. ഒമാനിലെ ഹോട്ടലുകള്‍ക്ക് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്കിട്ടുണ്ട്.
ഫോയിലുകളില്‍ അടങ്ങിയ അലൂമിനിയം പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ടെന്നും ഇത് ഉപഭോക്താവിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് രാജ്യത്ത് അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
Discussion about this post