മസ്കറ്റ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയത്. നവംബര്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
ഈ സാഹചര്യത്തില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഒരു തടസവും കൂടാതെ പകരം വിമാനത്തിലോ മറ്റു വിമാനങ്ങളിലോ യാത്ര സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ തല്‍സ്ഥിതി പരിശോധിക്കണം. ഏതന്‍സ്, ജയ്പൂര്‍, ദുബായ്, ബഹ്റൈന്‍, റിയാദ്, നെയ്റോബി, ബാങ്കോക്ക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്കോ, തെഹ്റാന്, കുവൈറ്റ്, അമ്മാന്, ബാംഗ്ലൂര്‍, ദോഹ, സലാല എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളെ ബാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
Discussion about this post