തായ്ലാന്ഡ്: നായയോളം നന്ദിയും സ്നേഹവും കാണിക്കുന്ന മറ്റൊരു ജീവിയും ലോകത്തുണ്ടാകില്ല. മനുഷ്യരോടുള്ള നായയുടെ സ്നേഹത്തെ കാണിക്കുന്ന ഒത്തിരി സംഭവങ്ങളാണ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്. അത്തരത്തിലുള്ള ഒരു സംഭവമാണ് തായ്ലാന്‍ഡിലെ ചാന്ദപുരയില് നിന്ന് പുറത്ത് വരുന്നത്.
കുളത്തില്‍ മുങ്ങി മരിച്ച തന്റെ യജമാനനെ കാത്ത് വെള്ളത്തിലേക്ക് നോക്കി ഇരിക്കുന്ന വളര്‍ത്തുനായയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തായ്ലന്ഡിലെ ചാന്ദപുരിയിലെ 56കാരനായ സോംപ്രസോങ് ശ്രിതോങ്ഖുവിനെയും കാത്താണ് മഹീ എന്ന വളര്‍ത്ത് നായ കാത്തിരിക്കുന്നത്. കുളക്കരയില്‍ യജമാനെന്റെ ചെരിപ്പിനരികെ ഇരിക്കുന്ന മഹീയെ കണ്ടാതാല് ആരുടേയും കണ്ണ് നിറഞ്ഞുപോകും.
കൃഷിയിടം നനയ്ക്കാനായാണ് സോംപ്രസോങ് കുളത്തിലേക്ക് പോയത്. അതേസമയം കുളത്തില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെ കുളത്തിലേക്ക് വഴുതിവീണതാണെന്നാണ് കരുതുന്നത്. എന്നാല്‍ യജമാനന്റെ വരുവും കാത്ത് അദ്ദേഹത്തിന്റെ ചെരിപ്പിനരികെ മഹീ കാത്തിരിക്കുകയാണ്. ഏറേ നേരമായിട്ടും തിരിച്ച് കാണാത്തതിനെ തുടര്‍ന്ന് സോംപ്രസോങ്ങിന്റെ അര്‍ഥസഹോദരി കൃഷിയിടത്തിലേക്ക് അന്വേഷിച്ചു ചെന്നു.
എന്നാല്‍ അവിടെയെത്തിയപ്പോള്‍ കുളക്കരയില്‍ സോംപ്രസോങ്ങിന്റെ ചെരിപ്പിനരികെ മഹീയെ കണ്ടു. തുടര്‍ന്ന് അപകടം മനസിലാക്കിയ ഇവര്‍ ഉടന്‍ തന്നെ എല്ലാവരെയും വിളിച്ചുകൂട്ടി. തുടര്‍ന്ന് സുരക്ഷജീനവക്കാര് സാംപ്രസോങ്ങിന്റെ മൃതദേഹം കണ്ടെടുത്തുവെങ്കിലും കുളത്തിന്റെ കരയില്‍ നിന്ന് മഹീ മാറിയിട്ടില്ല. കൃഷിയിടം നനയ്ക്കാനായി പാത്രത്തില്‍ വെള്ളം നിറയ്ക്കാനിറങ്ങിയപ്പോഴാവാം സോംപ്രസോങ് അപകടത്തില്‍ പെട്ടതെന്നാണ് ഇവരുടെ നിഗമനം.
Discussion about this post