മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യമന്ത്രിയാവാന്‍ താന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് കര്‍ഷകന്റെ കത്ത്. ബീഡ് ജില്ലയില്‍ നിന്നുള്ള കര്‍ഷകനായ ശ്രീകാന്ത് വി ഗാഡലെ എന്നയാളാണ് ഗവര്‍ണര്‍ക്ക് കത്തയച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിയാവാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ച് ശ്രീകാന്ത് ഗവര്‍ണര്‍ക്ക് കത്തയച്ചത്.
കാലം തെറ്റിയുള്ള മഴയില്‍ കൃഷിനാശം നേരിട്ട് കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്ന ഘട്ടമാണിത്. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് ഒരു സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തര്‍ക്കം ഇനിയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ താന്‍ മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് ശ്രീകാന്ത് കത്തില്‍ തുറന്നെഴുതി.
മുഖ്യന്ത്രിപദം വീതം വെയ്ക്കണമെന്ന നിലപാടില്‍ ശിവസേന ഉറച്ചുനിന്നതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായത്. എന്നാല്‍ മുഖ്യമന്ത്രി പദം വീതം വെയ്ക്കില്ലെന്നും ഇതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നുമാണ് ബിജെപി നിലപാട്.
#Maharashtra: Shrikant V Gadale, a farmer from Beed Dist. has written to the Governor stating,"till the time matter of CM post is sorted out,I should be made CM. It is a tough time for farmers due to crop damage after untimely rains.A govt in the state is needed at the earliest." pic.twitter.com/oR3PH1370V
— ANI (@ANI) November 1, 2019
Discussion about this post