ഇന്ത്യാന: ഇന്ത്യാനയില്‍ പാമ്പ് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി യുവതി മരിച്ചു. ലോറ ഹര്‍സ്റ്റ് എന്ന 36കാരിയാണ് കഴുത്തില്‍ പാമ്പ് മുറുകിയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ മരിച്ചത്. ഇന്ത്യാനയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് റെപ്റ്റൈല്‍ ഹോമിലാണ് സംഭവം. ബെന്‍സ്റ്റണ്‍ കൗണ്ടി ഷെരീഫ് ഡോണ്‍ മണ്‍സണിന്റെ ഉടമസ്ഥതയിലുള്ള പാമ്പുകളെ താമസിപ്പിക്കാന്‍ നിര്‍മ്മിച്ച റെപ്റ്റൈല്‍ ഹോമില്‍ 140 പാമ്പുകള്‍ ഉണ്ട്.
ഇതില്‍ 20 പാമ്പുകള്‍ ലോറയുടെതാണ്. ആഴ്ചയില്‍ രണ്ട് തവണ ലോറ റെപ്റ്റൈല്‍ ഹോമിലെത്തി പാമ്പുകളെ സന്ദര്‍ശിക്കാറുണ്ട്. ബുധനാഴ്ച വൈകീട്ട് പാമ്പുകളെ സന്ദര്‍ശിക്കാന്‍ ലോറ റെപ്റ്റൈല്‍ ഹൗസില്‍ എത്തിയിരുന്നു.
ഏറെ നേരമായിട്ടും ലോറയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് മണ്‍സണ്‍ റെപ്റ്റൈല്‍ ഹോമില്‍ ചെന്ന് നോക്കിയപ്പോഴാണ് വീട്ടിനുള്ളില്‍ ലോറയെ പാമ്പ് ചുറ്റിയ നിലയില്‍ കണ്ടത്. ഇയാള്‍ പാമ്പിനെ ലോറയുടെ കഴുത്തില്‍ നിന്ന് എടുത്തുമാറ്റാന്‍ ശേരമിച്ചെങ്കിലും രക്ഷിക്കാനായില്ല. അതോസമയം ലോറയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് വ്യക്തമാക്കി.