തൃപ്പൂണിത്തുറ: ഇരുമ്ബനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂര്‍ പുത്തന്‍പുരയ്ക്കല്‍ അരിക്കരി മുളന് പുഴ രവിയുടെ മകന് ജിതിന് (26), പനങ്ങാട് കൊച്ചുതിടേരിയില് തിട്ടപുറത്ത് ഷെഹനാസിന്റ മകന് അവിനാഷ് (19) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രാഹുല്‍, പ്രവീണ്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇരുന്പനം പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ വെച്ചാണ് അപകടം. ഇരുമ്ബനത്ത് വിരുന്ന് സത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ജിതിനും അവിനാഷും. ഇതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഇരുവരും സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ രാഹുലും പ്രവീണും സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.
രം.
Discussion about this post