വാഷിങ്ടണ്‍: ശുചിമുറിയില്‍ ക്യാമറ ഘടിപ്പിച്ച് കോക്പിറ്റിലിരുന്ന ദൃശ്യങ്ങള്‍ ലൈവായി കണ്ട സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ കേസ്. 2017ല്‍ പിറ്റ്‌സ്ബര്‍ഗില്‍ നിന്നും ഫീനിക്‌സിലേക്ക് പോകുകയായിരുന്ന 1088 വിമാനത്തിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
വിമാനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ സൗത്ത്‌വെറ്റ് എയര്‍ലൈന്‍സിലെ പൈലറ്റിനും സഹപൈലറ്റിനുമെതിരാണ് കേസെടുത്തത്. വിമാനത്തിലെ പൈവറ്റ് ടെറി ഗ്രഹാമിന്‍ ശുചിമുറിയിലേക്ക് പോകാനായി കോക്പിറ്റിന് പുറത്ത് പോകേണ്ടി വന്നു. സൗത്ത്‌വെറ്റ് എയര്‍ലൈന്‍സിന്റെ നിയമപ്രകാരം പൈലറ്റ് കോക്പിറ്റില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ മറ്റൊരാള്‍ കോക്പിറ്റില്‍ ഉണ്ടാകാണം.
ഇത് അനുസരിച്ച് വിമാനത്തിലെ ജീവനക്കാരിയായ റെനീ കോക്പിറ്റില്‍ കയറിയിരുന്നു. ഈ സമയം പൈലറ്റിന്റെ സീറ്റിന് അടുത്തായി വെച്ചിരുന്ന ഐപാഡില്‍ ശുചിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട റെനീ സഹപൈലറ്റിനോട് ഇതേ കുറിച്ച് ചോദിച്ചു.
തുടര്‍ന്ന് വിമാനത്തിലെ ഒരു ശുചിമുറിയില്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ വിമാനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് സഹപൈലറ്റ് പറഞ്ഞു. തുടര്‍ന്ന് റെനീയും ഭര്‍ത്താവും ചേര്‍ന്ന് പൈലറ്റുമാര്‍ക്കെതിരെ അരിസോണ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പിന്നീട് ഈ കേസ് ഫെഡറല്‍ കോടതിയിലേക്ക് മാറ്റി.
Discussion about this post