മസ്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ തീവ്രചുഴലിക്കാറ്റായി ഒമാന്‍ തീരത്ത് നിന്ന് 1350 കിലോമീറ്റര്‍ അകലെ എത്തിയതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റഗറി-2 ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ പ്രവചനം.
പൊതുജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. നിലവില്‍ ഒമാനില്‍ റാസ് അല്‍ മദ്റക്ക തീരത്ത് നിന്ന് 1350 കിലോമീറ്റര്‍ അകലെയാണ് ക്യാര്‍ ചുഴിക്കാറ്റിന്റെ സ്ഥാനം. അതേസമയം ക്യാറിന്റെ പ്രഭവ സ്ഥാനത്ത് മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ ഉപരിതല വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ശക്തിയാക്കുന്ന ക്യാര്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഒമാന്റെ തെക്കന്‍ ഭാഗത്തും തുടര്‍ന്ന് യമന്‍ തീരത്തടിക്കാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതിതീവ്ര ന്യൂനമര്‍ദ്ദമായത്.
കിഴക്കന്‍- മധ്യ അറേബ്യന്‍ കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതിന് മുന്നേ ‘ക്യാര്‍’ എന്ന് പേര് നല്‍കിയിരുന്നു. അതേസമയം ക്യാര്‍ ചുഴലിക്കാറ്റിന് ശേഷം രൂപപ്പെടാന്‍ സാധ്യതയുള്ള കാറ്റിന് ‘മഹ’ എന്നും അതിന് ശേഷം വരുന്ന ചുഴലിക്കാറ്റിന് ‘ ബുള്‍ബുള്‍’ എന്നും പേര് നല്കി. ഹിക്ക ചുഴലിക്കാറ്റിന് ശേഷം വന്നതാണ് ക്യാര്‍.
Discussion about this post