റിയാദ്: സൗദിയില്‍ സുരക്ഷ സേനയുടെ ഭാഗമാകാന്‍ 178 സ്ത്രീകള്‍ കൂടി പരിശീലനം പൂര്‍ത്തിയാക്കി. പബ്ലിക് സെക്യൂരിറ്റി ട്രെയിനിങ് സെന്ററിലെ രണ്ടാമത്തെ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. പോലീസ്, ട്രാഫിക്, റോഡ് സുരക്ഷ, സെക്യൂരിറ്റി പട്രോള്‍, ഹജ്ജ്-ഉംറ സുരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും ഇപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയ വനിതകള്‍ക്ക് നിയമനം ലഭിക്കുന്നത്.
യുവതികക്ക് ഷൂട്ടിങ്, കംപ്യൂട്ടര്‍, ഇംഗ്ലീഷ് ആശയ വിനിമയം, ഫോറന്‍സിക് തെളിവ് ശേഖരണം, പ്രഥമ ശുശ്രൂഷ തുടങ്ങിയവയിലും പരിശീലനം നല്‍കിയിട്ടുണ്ട്. സേനകളിലെ ഉയര്‍ന്ന സ്ഥാനത്തേക്കും വൈകാതെ സ്ത്രീകള്‍ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post