ദുബായ്: കേസ് പിന്‍വലിക്കുന്നതില്‍ ബാങ്കിനുണ്ടായ പിഴവ് മൂലം അറസ്റ്റിലായ മലയാളിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കോട്ടയം പാമ്പാടി സ്വദേശി വിനോദിനാണ് ഒരു ലക്ഷം (19 ലക്ഷം ഇന്ത്യന്‍ രൂപ) രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 2008ല്‍ വിനോദ് ദുബായിലെ ഒരു ബാങ്കില്‍ നിന്ന് 83,000 ദിര്‍ഹം (16 ലക്ഷം ഇന്ത്യന്‍ രൂപ) വ്യക്തിഗത വായ്പയും 5000 ദിര്‍ഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡും എടുത്തിരുന്നു. വായ്പ തുക കൃത്യമായി തന്നെ വിനോദ് അടച്ചിരുന്നു.
എന്നാല്‍ 2011ല്‍ വിനോദിന് ഒമാനിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ വായ്പ തിരച്ചടവ് മുടങ്ങി. ഇതോടെ വിനോദിനെതിരെ ബാങ്ക് പോലീസില്‍ പരാതി നല്‍കി. വായ്പത്തുക അടച്ചുതീര്‍ന്നതിനുശേഷം കേസുകള്‍ ബാങ്കുതന്നെ പിന്‍വലിച്ചുകൊള്ളാമെന്ന ഉറപ്പും വിനോദിന് നല്‍കി. എന്നാല്‍ പിന്നീട് വിനോദ് വായ്പ തുക തിരിച്ചടയ്ക്കുകയും ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബാങ്കില്‍ നിന്ന് ക്ലിയറന്‍സ് ലെറ്ററും വാങ്ങിയിരുന്നു.
എന്നാല്‍ ഒമാനിലായിരുന്ന വിനോദിന് വീണ്ടും ദുബായില്‍ ജോലി ശരിയായതോടെ എയര്‍പോര്‍ട്ടില്‍ എത്തിയ 2016നല്‍ ഇയാളെ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്ത് സിഐഡിക്ക് കൈമാറുകയായിരുന്നു. അപ്പോഴാണ് തന്റെ പേരില്‍ ബാങ്ക് കൊടുത്തിരുന്ന ചെക്ക് കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് വിനോദ് അറിയുന്നത്.
അറസ്റ്റിലായ വിനോദിന് മൂന്ന് ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. എന്നാല്‍ ക്ലിയറന്‍സ് ലെറ്ററും മറ്റും കാണിച്ചതോടെ ബാങ്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച പോലീസ് ഇയാളെ വിടുകയായിരുന്നു. തുടര്‍ന്ന് എന്നാല്‍ നഷ്ടപരിഹാരം തേടി അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള് വിധി വന്നത്.