തിരുവനന്തപുരം: ഇരട്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങളാണ് ശക്തമാകുന്നത്. ഇതോടെ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ പ്രഭവ മേഖല വിട്ട് പോകുന്നത് വരെ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ 25ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഒക്ടോബര്‍ 26ന് കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളിലും ഒക്ടോബര്‍ 27ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിലും ഒക്ടോബര്‍ 28ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ ഗതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ച് അലേര്‍ട്ട് മാറുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തീരമേഖലയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.
Discussion about this post