ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉണ്ടായിട്ടും വിജയം നേടാന്‍ കഴിഞ്ഞില്ല; കെ സുരേന്ദ്രന് കോന്നിയില്‍ കനത്ത തിരിച്ചടി

ശബരിമല സ്ത്രീവിഷയം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സജ്ജീവമായി ഇടപ്പെട്ടിട്ടും കോന്നിയില്‍ വിജയം നേടാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് കഴിഞ്ഞില്ല. കോന്നിയില്‍ വന്‍ തിരിച്ചടിയാണ് സുരേന്ദ്രന് ഉണ്ടായത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറാണ് കോന്നിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതുവരെ പുറത്തുവന്നിരിക്കുന്ന ഫലം അനുസരിച്ച് ജനീഷ് കുമാറിന് ലഭിച്ചിരിക്കുന്നത് 29821 വോട്ടുകളാണ്. കെ സുരേന്ദ്രന് 20629 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജിന് 25172 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എല്‍ഡിഎഫ് കൈയടക്കാന്‍ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. എന്‍എസ്എസിന്റേയും ഓര്‍ത്തഡോക്സ് സഭയുടേയും ഉള്‍പ്പെടെ പിന്തുണയുണ്ടായിട്ടും കെ സുരേന്ദ്രന്‍ പിന്തള്ളപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

Exit mobile version