ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ മരിച്ച അമ്മയുടെയും മകന്റെയും മൃതദേഹം സംസ്കരിച്ചു. മരിച്ച ലിസിയുടെ അടുത്ത് നിന്നും ലഭിച്ച ആത്മഹത്യക്കുറുപ്പിലെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ തന്നെയായിരുന്നു സംസ്കാരം. ഡല്‍ഹി ബുറാഡിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍.
കുറച്ച് ദിവസം മുമ്പാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയും മകന് അലന് സ്റ്റാന്‍ലിയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പീതംപുരയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നു മകന് അലന് സ്റ്റാന്‍ലിയുടെ മൃതദേഹം.
അതേസമയം മരിച്ച ലിസിയുടെ മുറിയില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ചില മാധ്യമങ്ങള്‍ ലിസിയെയും മകന് അലനെയും പ്രതി ചേര്‍ത്ത് നല്കിയ വാര്‍ത്തയാണ് ആത്മഹത്യക്ക് പിന്നില്‍ എന്ന് പറയുന്നു. എന്നാല്‍ ലിസി നേരത്തെ നല്കിയ പരാതിയില്‍ പോലീസ് നടപടി എടുത്തില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.
Discussion about this post