ദുബായ്: ദുബായില്‍ ലിഫ്റ്റില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ച സംഭവത്തില്‍ പിടിയിലായ പാകിസ്താന് പൗരന് ശിക്ഷ വിധിച്ചു. 32കാരനായ പാകിസ്താനി പൗരന് മൂന്ന് മാസം ജയില്‍ ശിക്ഷയും നാടുകടത്തലുമാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂണ്‍ 29നാണ് കേസിന് ആസ്പദമായ സംഭവം.
11 കാരിയായ പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലെ ലിഫ്റ്റില്‍ വെച്ച് പലതവണ പ്രതി പെണ്‍കുട്ടിയെ ചുംബിച്ചതായി രക്ഷിതാക്കള്‍ നാഇഫ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ ഇയാള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. അതേസമയം പബ്ലിക് പ്രോസിക്യുഷന് നടത്തിയ അന്വേണത്തില്‍ ഇയാള്‍ രണ്ട് തവണ ലിഫ്റ്റില്‍ വെച്ച് ചുംബിച്ചതായി കണ്ടെത്തി.
സംഭവ ദിവസം ഉച്ചയ്ക്ക് 1.40ന് പെണ്‍കുട്ടിയും സഹോദരിയും കെട്ടിടത്തിന്റെ പുറത്ത് നില്‍ക്കുന്നത് കണ്ട് ഇയാള്‍ അവരെ പിന്തുടര്ന്നെന്നും ഇരുവരും ലിഫ്റ്റില്‍ കയറിയ സമയത്ത് 11 കാരിയെ ബലമായി പിടിച്ച് ചുംബിച്ചതായി ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. ദുബായില്‍ പെയിന്ററായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.
Discussion about this post