അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ സ്‌ഫോടനം; 62 പേര്‍ കൊല്ലപ്പെട്ടു, 36പേര്‍ക്ക് പരിക്കേറ്റു

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗ്ഹര്‍ പ്രവിശ്യയിലെ പള്ളിയില്‍ വെള്ളിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിയില്‍ വന്‍ ബോംബ് സ്‌ഫോടനം. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗ്ഹര്‍ പ്രവിശ്യയിലെ പള്ളിയില്‍ വെള്ളിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരിക്കേറ്റു. ജുമുഅ നിസ്‌കാരത്തിനെത്തിയവരാണ് സ്ഫോടനത്തിന് കൊല്ലപ്പെട്ടതും പരിക്കേറ്റതും. സ്‌ഫോടനത്തെ തുടര്‍ന്ന് പള്ളി പൂര്‍ണ്ണമായും തകര്‍ന്നു.

അതേസമയം കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിക്കുന്നവരെ പുറത്തെടുത്തുട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തിപ്രദേശത്താണ് സ്‌ഫോടനം നടന്നത്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പള്ളിയില്‍ കൊണ്ടുവച്ചിരുന്ന രണ്ട് ബോംബുകള്‍ ഒരേസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ ഗവര്‍ണര്‍ അത്താഉല്ല കോഗ്യാനി പറഞ്ഞു.

Exit mobile version