അബുദാബി: പ്രാവാസികള്‍ക്ക് ഗുണകരമായി പുതിയ ബജറ്റ് എയര്‍ലൈന്‍ വരുന്നു. എയര്‍ അറേബ്യ അബുദാബി എന്ന പേരിലാണ് പുതിയ ബജറ്റ് വിമാന സര്‍വ്വീസ് ആരംഭിക്കുന്നത്. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യയും അബുദാബിയുടെ ഇത്തിഹാദും ചേര്‍ന്നാണ് പുതിയ ബജറ്റ് സര്‍വ്വീസ് ആരംഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം വിമാനക്കമ്പനികള്‍ അടച്ച് പൂട്ടിയത് യാത്രക്കാര്‍ വന്‍ തിരിച്ചടി നേരുന്നു.
അതിന് പുറമേ തിരക്കേറിയ സമയങ്ങളില്‍ വിമാന ടിക്കറ്റ് കുത്തനെ ഉയരുന്നതും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഈ സാഹചര്യത്തില്‍ പുതിയ എയര്‍ലൈന്‍ സര്‍വ്വീസ് ആരംഭിക്കുന്നത് പ്രവാസികള്‍ ഒരു ആശ്വാസമാണ്. പുതിയതായി ആരംഭിക്കുന്ന എയര്‍ അറേബ്യ അബുദാബി സര്‍വ്വീസ് പ്രവര്‍ത്തിക്കുന്നത് അബുദാബി വിമാനത്താവളം ആസ്ഥാനമാക്കിയായിരിക്കും. ഇത്തിഹാദിന്റെ 109 വിമാനങ്ങളും എയര്‍ അറേബ്യയുടെ 53 വിമാനങ്ങളും ചേര്‍ന്ന് പുതിയ സര്‍വ്വീസിനായി ഇരു കമ്പനികള്‍ക്കുമായി 162 വിമാനങ്ങളാണുണ്ടാകുന്നത്.
എയര്‍ അറേബ്യയുടെ ഷാര്‍ജ, മൊറോക്കോ, ഈജിപ്ത് ഹബ്ബുകള്‍ കേന്ദ്രീകരിച്ച് 50 രാജ്യങ്ങളിലെ 170 നഗരങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. പുതിയ വിമാനം സര്‍വ്വീസ് ആരംഭിക്കുന്നതോടെ എയര്‍ അറബ്യ അബുദാബി യുഎഇയില്‍ നിന്നുള്ള അഞ്ചാമത്തെ എയര്‍ലൈനായി മാറും.
Discussion about this post