മനാമ: ബഹ്റൈന്‍ ആരോഗ്യ മേഖലകളില്‍ പ്രവാസികളെ ഒഴുവാക്കി സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യം ശക്തം. പാര്‍ലമെന്റ് സമ്മേളനത്തിലാണ് എംപിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ഈ വര്‍ഷം സ്വയം വിരമിക്കലിലൂടെ ആരോഗ്യ മേഖലയില്‍ ഒഴിവുവന്ന 1323 തസ്തികകളില്‍ എത്രയും വേഗം സ്വദേശികളെ നിയമിച്ചുതുടങ്ങണമെന്നും ആവശ്യമുയര്‍ന്നു.
ബഹ്റൈനില്‍ 9000 ത്തോളം പ്രവാസികള്‍ നഴ്മാര് ഉള്‍പ്പെടെ ജോലി ചെയ്യുന്നുണ്ടെന്നും അതേസമയം നൂറ് കണക്കിന് സ്വദേശികള്‍ യോഗ്യതയുള്ളവര്‍ ജോലിരഹിതരാണെന്നും പാര്‍ലമെന്റ് അംഗം സൈനബ് അബ്ദുല്അമീര് പറഞ്ഞു. ഈ സാഹചര്യത്താലാണ് പ്രവാസികളെ ജോലികളില്‍ നിന്ന് പിരിച്ചുവിട്ട് ശേഷം ആ ഒഴിവുകളിലേക്ക് സ്വദേശികളെ നിയമിക്കണമെന്നും ആവശ്യം ശക്തമായത്.
Discussion about this post