ദുബായ്: യുഎഇയില്‍ നഴ്‌സുമാര്‍ക്ക് ഡിഗ്രി നിര്‍ബന്ധമാക്കിയതോടെ നൂറ് കണക്കിന് പ്രവാസി നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമാകും. യുഎഇയില്‍ നഴ്‌സുമാരുടെ അടിസ്ഥാന യോഗ്യത ബിരുദമായി തീരുമാനിച്ചതോടെയാണ് നഴ്‌സിങ് ഡിപ്ലോമയെടുത്ത് യുഎഇയില്‍ എത്തിയവര്‍ക്ക് ജോലി ഭീഷണിയാകുന്നത്. നഴ്‌സിങ് ഡിപ്ലോമ മാത്രം യോഗ്യതയുമുള്ള നഴ്‌സുമാര്‍ക്ക് യുഎഇ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ബിഎസ്സി നഴ്‌സിങ് കോഴ്‌സ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
അതേസമയം 2020 നകം ബിഎസ്സി നഴ്‌സിങ് പാസായില്ലെങ്കില്‍ ഇവര്‍ക്കു നഴ്‌സുമാരായി തുടരാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. അതുവരെ ഇവരുടെ പ്രമോഷന് നിര്‍ത്തിവയ്ക്കാനും തീരുമാനമുണ്ടെന്ന് പ്രമുഖ ഏജന്‍സിയായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിവിധ എമിറേറ്റുകളില്‍ ഇരുനൂറോളം പേര്‍ക്ക് ജോലി നഷ്ടമായെന്ന അധികൃതര്‍ അറിയിച്ചു. ജോലി നഷ്ടമാവാത്ത നിരവധി പേരെ തരംതാഴ്ത്തുകയും ചെയ്തു. യുഎഇയിലേക്ക് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ എത്തുന്നത് കേരളത്തില്‍ നിന്നാണ്.
Discussion about this post