ശബരിമല: യുവതി പ്രവേശന വിഷയത്തില്‍, ശബരിമലയില്‍ ഉണ്ടാകാനിടയുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. പോലീസും ദേവസ്വം ബോര്‍ഡും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
തുടര്‍ന്ന് നെയ്യഭിഷേകത്തിനായി പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. അഭിഷേകം ചെയ്യേണ്ട തീര്‍ത്ഥാടകര്‍ രാത്രി 12 മണിക്ക് നിലയ്ക്കലിലെത്തണം. ഒരു മണിക്കൂറിന് ശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പോലീസ് ഈ തീര്‍ത്ഥാടകരെ കയറ്റിവിടും. നട തുറക്കുമ്പോള്‍ ദര്‍ശനവും അഭിഷേകവും കഴിഞ്ഞ് ഇവര്‍ക്ക് പമ്പയിലേക്ക് മടങ്ങാം.
കൂടാതെ സന്നിധാനത്ത് പടി പൂജയുള്ള ഭക്തര്‍ക്ക് രാത്രി സന്നിധാനത്ത് തങ്ങാം. വൈകല്യമുള്ളവര്‍ക്കും വൃദ്ധര്‍ക്കും സന്നിധാനത്ത് തങ്ങുന്ന കാര്യത്തില്‍ ഇളവ് ഉണ്ടാകും. എന്നാല്‍ സന്നിധാനത്ത് മുറികള്‍ അനുവദിക്കുന്ന കാര്യത്തില്‍ പോലീസിന് നിയന്ത്രണം തുടരാമെന്നും ചര്‍ച്ചയില്‍ ധാരണയായി.
Discussion about this post