അബുദാബി: യുഎഇയില്‍ ചിലസ്ഥലങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തെക്കുകിഴക്ക്, വടക്കുകിഴക്ക് ഭാഗത്തുനിന്ന് മണഇക്കൂറില്‍ 18 മുതല്‍ 48 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കാറ്റിനോടൊപ്പം പൊടിപടലങ്ങള്‍ ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
ആസ്മ പോലുളള അലര്‍ജി രോഗമുള്ളവരും വാഹനം ഓടിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇതോടൊപ്പം ചെറിയ തോതില്‍ കടല്‍കാറ്റിനും സാധ്യയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത രണ്ടു ദിവസത്തേക്ക് അന്തരീക്ഷത്തില്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
Discussion about this post