ലണ്ടന്‍: ഇംഗ്ലണ്ടില്‍ 4000 വര്‍ഷം പഴക്കമുള്ള നിധി കണ്ടെത്തി. ഇംഗ്ലണ്ടിലെ കുബ്രിയയിലെ വൈറ്റ്ഹെവനില്‍ നിന്നാണ് 87 ലക്ഷത്തോളം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണം കണ്ടെത്തിയത്. 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ആഭരണത്തിന് 300 ഗ്രാമാണ് ഭാരം. വെങ്കലയുഗത്തില്‍ ഉണ്ടായക്കിയ ആഭരണം ലഭിച്ചത് നിധിവേട്ടകാരനായ ബില്ലി വാഗനാണ്.
മല കയറാനായി വെങ്കലയുഗത്തിലുള്ളവര് ഉപയോഗിച്ചിരു്നന ഉപകരണമാണെന്നാണ് ബില്ലി ആദ്യം വിചാരിച്ചത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അഞ്ച് ഇഞ്ച് താഴെ നിന്നാണ് കഴുത്തിലണിയുന്ന ഈ ആഭരണം ബില്ലക്ക് ലഭിച്ചത്. മാനസികമായി പ്രശ്നമനുഭവിക്കുന്നവരേയും ഓര്മ്മക്കുറവുള്ളവരേയും പരിചരിക്കുന്ന ജോലിയാണ് ബില്ലിയുടേത്.
കഴിഞ്ഞ ആറ് മാസം മുമ്പാണ് നിധിവേട്ടക്കിറങ്ങിയതെന്ന് ബില്ലി പറയുന്നു. ചെറിയ വെള്ളി നാണയങ്ങള്‍ ബട്ടണുകള്‍ തുടങ്ങിയ വസ്തുകള്‍ ലഭിക്കുമ്പോള്‍ തനിക്ക് സന്തോഷമാകാറുണ്ടെന്നും ഇത് അവിശ്വസനീയമായിരിക്കുന്നുവെന്നും ബില്ലി പറയുന്നു. ഇപ്പോല്‍ കിട്ടിയ വസ്തു സ്വര്‍ണ്ണാഭരണമാണെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബില്ലി പറഞ്ഞു.
300 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വസ്തുകള്‍ ലഭിച്ചാന്‍ ലന്കൈഷര് മ്യൂസിയത്തില്‍ അറിയിക്കണം. ശേഷം കിട്ടിയ വസ്തു കൈമാറുകയും വേണം. തുടര്‍ന്ന് അത് ഒദ്യോഗിക നിധിയായി ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെക്കും. അതേ
Discussion about this post