തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുന്നതില്‍ അനിശ്ചിതത്വം നീളുന്ന സാഹചര്യം ഇന്ന് മന്ത്രി സഭ പരിഗണിച്ചേക്കും. സംസ്ഥാനത്തിന് തീരുമാനമെടുക്കാവുന്ന വകുപ്പുകളില്‍ പിഴ കുറക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഓണക്കാലത്ത് നിര്‍ത്തിവച്ച വാഹന പരിശോധന പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, കടുത്ത നിയമലംഘനങ്ങളില്‍ കേസെടുത്ത് കോടതിയിലേക്ക് അയക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഉത്തരവിറക്കിയല്ല.
Discussion about this post