ഗള്‍ഫ് ബ്രീസ്: ഭാര്യപിതാവിന് സര്‍പ്രൈസ് നല്കാന് അര്‍ധരാത്രി മതില്‍ചാടിയെത്തിയ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ക്രിസ്റ്റഫര്‍ ബൈര്ഗന് (34) കാരന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫ്ളോറിഡയിലെ ഗള്‍ഫ് ബ്രീസിലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
ഭാര്യപിതാവിന് പിറന്നാള്‍ ആശംസ അറിയിക്കാന്‍ നോര്വെയിലില് നിന്ന് എത്തിയ ക്രിസ്റ്റഫറാണ് വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30ന് വീടിന്റെ പിന്നിലെ വാതിലില്‍ തട്ടുന്നത് കേട്ടാണ് ഭാര്യാപിതാവ് റിച്ചാര്‍ഡ് ഡെന്നിസ് ഉണര്‍ന്നത്. കൈയില്‍ തോക്കുമായി വീടിന് പുറത്തിറങ്ങിയ ഇയാള്‍ വീടിന് സമീപത്ത് എന്തോ പതിങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് പിതാവ് മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് വെടി വെയ്ക്കുകയായിരുന്നു.
ക്രിസ്റ്റഫറിന്റെ നെഞ്ചിലാണ് വെടിയേറ്റത്. വെടികൊണ്ട് നിലത്ത് വീണതോടെയാണ് തന്റെ മരുമകനാണെന്ന് റിച്ചാര്‍ഡ് തിരിച്ചറിഞ്ഞത്. തുടര്‍ന്നു പോലീസിനെ വിളിച്ച് ക്രിസ്റ്റഫറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Discussion about this post