കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലതെ തുടരുന്നു. പവന് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമാണ് വിപണിയില്‍ ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 120 രൂപയും, ഗ്രാമിന് 15 രൂപ വര്‍ധിച്ചിരുന്നു. വ്യാഴാഴ്ച രണ്ടു തവണയായി പവന് 200 രൂപ വര്‍ദ്ധിച്ചത്. ഒക്ടോബര്‍ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് കൂടിയത്.
സെപ്റ്റംബര്‍ നാലിനു സ്വര്‍ണ്ണ വില റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില. വിവാഹ സീസണും അമേരിക്കയിലെ സാമ്പത്തിക വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.
Discussion about this post