റിയാദ്: ഒക്ടോബറില്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദിയിലെത്തും. തുടര്‍ന്ന് സൗദിയിലെ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോഡി റിയാദിലെ എക്സിബിഷന് സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
വ്യാപാരം, സാമ്പത്തികം, നിക്ഷേപം, ഊര്‍ജം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് സൗദി ഭരണാധികാരി സല്മാന് രാജാവുമായും ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായും ചര്‍ച്ച നടത്തും. നിരവധി കരാറുകള്‍ അണിയറയിലാണ്. മോഡിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.
Discussion about this post