പ്രതികാരം മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കുമുണ്ട്. അത്തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് സംഭവം. കെനിയയുടെ വന്യ സൗന്ദര്യത്തെ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കാണിച്ച് കൊടുക്കുകയെന്ന് ലക്ഷ്യത്തോടെ ആരംഭിച്ച കെനിയ റെയ്‌സിങ് എന്ന് ഗ്രൂപ്പിലാണ് കൗതുകകരവും ഒപ്പം ചിന്തിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ഉള്ളത്. കുട്ടിയാനയും പോത്തും വലിയ ആനയും ഉള്ള ചിത്രങ്ങളാണിത്. ഓരോ ചിത്രങ്ങളും അതിന്റെ അര്‍ത്ഥം മനസിലാക്കി തരുന്നു. അതേസമയം ഈ ചിത്രങ്ങള്‍ ഒരു സംഭവത്തിന്റെ തുടര്‍ച്ചയല്ലെന്നും രണ്ടു സന്ദര്‍ഭങ്ങള്‍ ആണെന്നുമുള്ള കമന്റുകളുയരുന്നുണ്ട്. ചിത്രങ്ങള്‍ കാണാം.
Discussion about this post