വരണാസി: ഉള്ളി വില വര്‍ദ്ധിച്ചെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് ഉപമന്ത്രി അതുല്‍ ഗാര്‍ഗ്. ഉള്ളി വില വര്‍ദ്ധിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശില്‍ ഒരു കിലോ ഉള്ളിയുടെ വില 20 രൂപയില്‍ നിന്ന് ഒരു മാസത്തിനകം 65 കിലോയിലേയ്ക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു ചോദ്യം.
ഒരാള്‍ക്ക് ആഹാരത്തിന് രുചി ലഭിക്കാനായി അന്‍പത് ഗ്രാമോ നൂറോ ഗ്രാമോ അതിലധികമോ ഉള്ളി വേണ്ടി വരില്ലെന്നാണ് തോന്നുന്നത്. കുറച്ച് ഉള്ളി കഴിക്കൂ എന്നാണ് എനിക്ക് ജനങ്ങളോട് പറയാനുള്ളത് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സമീപനമാണ് മന്ത്രിയുടെ പ്രതികരണത്തിലൂടെ വ്യക്തമായതെന്നും പ്രതിപക്ഷം പറഞ്ഞു.
ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ വായയടപ്പിക്കുകയോ അവരെയും ജനങ്ങളെയും കളിയാക്കുകയോ ആണ് ബിജെപി നേതാക്കള്‍ ചെയ്യുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ദ്വിജേന്ദ്ര ത്രിപാഠി ആരോപിച്ചു.
Discussion about this post