മസ്ക്കറ്റ്: ഒമാനില്‍ അപകടകരമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പ്രവാസി യുവാവ് പിടിയില്‍. കഴിഞ്ഞ ദിവസം അല്‍ ബാതിന ഗവര്‍ണറേറ്റിലാണ് സംഭവം. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ തുടര്‍ന്ന് ചാടിയിറങ്ങുന്ന വീഡിയോ ആണ് യുവാവ് ചിത്രീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് പോലീസ് ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഇയാള്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയിരുന്ന കാറാണ് ചിത്രീകരണത്തിന് ഉപയോഗിച്ചതെന്ന് സമ്മതിച്ചു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Discussion about this post