മക്ക: സൗദിയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയില്‍ മക്കയിലെ വിവിധ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. മസ്ജിദുല്‍ ഹറമില്‍ ഉള്‍പ്പെടെ കനത്ത മഴയാണ് ലഭിച്ചത്. മഴ ശക്തമായതോടെ മിക്ക പള്ളികളിലും മഗ്‌രിബ്, ഇഷാഅ് നമസ്‌കാരങ്ങള്‍ ഒരുമിച്ചാണ് നമസ്‌കരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ശക്തമായ മഴ ലഭിക്കുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ശണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. റോഡിലും മറ്റും വെള്ളക്കെട്ടയതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിട്ടുണ്ട്. വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത ദൂരപരിധി പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.