റിയാദ്: പൊതുസ്ഥലത്ത് ഇറുകി വസ്ത്രങ്ങള്‍ ധരിക്കുകയോ പരസ്യമായി ചുംബിക്കുകയോ ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് കനത്ത പിഴ ഈടാക്കാനൊരുങ്ങി സൗദി. വിദേശത്ത് നിന്ന് സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വന്നതിന്റെ പിന്നാലെയാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. സൗദിയുടെ ആഭ്യന്തരമന്ത്രാലയം പിഴയീടാക്കേണ്ട 19 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ പിഴ തുക ഉത്തരവില്‍ പറയുന്നില്ല. സൗദിയിലെ അരാംകോയുടെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതികളുടെ ആക്രമണത്തില്‍ തിരിച്ചടി നേരിട്ട സൗദിക്ക് കരകയറാന്‍ വേണ്ടിയാണ് പുതിയ ടൂറിസ്റ്റ് വിസകള്‍ നല്കാന് സൗദി തീരുമാനിച്ചതിനാലാണ് ഉത്തരവ് വരുന്നത്.സൗദിയില്‍ കഴിഞ്ഞ ദിവസമാണ് ഓണ്‍ അറൈവല്‍ വിസ സംവിധാനം നിലവില്‍ വന്നത്.
49 രാജ്യങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ നല്കാന് തീരുമാനമായത്. ഒണ്‍ലൈനായോ, വിമാനത്താവളത്തില്‍ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളത്തിലാണ് വില ലഭ്യമാകാനുള്ള മെഷീുകള് സജ്ജീകരിച്ചിരിക്കുന്നത്.
മൂന്നൂറ് റിയാല്‍ വിസ ചാര്‍ജും 140 റിയാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ ആണ് ഓണ്‍ അറൈവല്‍ വിസയെക്ക്. യൂറോപ്പിലെ 38 രാജ്യങ്ങള്‍, ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിക്കുക.യൂറോപ്പിനേയും വികസിത ഏഷ്യന്‍ രാജ്യങ്ങളേയുമാണ് ടൂറിസം വിസയിലൂടെ സൗദി ലക്ഷ്യം വെക്കുന്നത്.
Discussion about this post