കോട്ടയ്ക്കല്‍: യാത്രക്കാരുമായി പോയ സ്വകാര്യബസിന് തീപിടിച്ചു. മഞ്ചേരിയില്‍നിന്നു തിരൂരിലേക്കു പോവുകയായിരുന്ന ‘ജോണീസ്’ ബസിനാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ ഒമ്പപതരയോടെയാണ് സംഭവം. ബസുനിറയെ യാത്രക്കാരുമായി പോയ ബസിന്റെ മുന്‍ ടയറിന്റെ ഭാഗത്താണ് തീ പടര്‍ന്നത്. തീ ആളുന്നത് ശ്രേദ്ധയില്‍ പെട്ടതോടെ നടുറോഡില്‍ ബസ് നിര്‍ത്തി ക്ലീനറും കണ്ടക്ടറും യാത്രക്കാരെ ഇറക്കി. ഇത് വന്‍ ദുരന്തം ഒഴുവായി. തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ബസില്‍ വെള്ളമൊഴിച്ച് തീ അണച്ചു. തുടര്‍ന്ന് ബസ് യാത്രക്കാരെ കയറ്റാതെയാണ് പോയത്.
വീഡിയോ കടപ്പാട് : ന്യൂസ് ലൈവ് കേരള
Discussion about this post