ദുബായ്: ദുബായില്‍ വന്‍ തീപിടിത്തം. ഷാര്‍ജ അതിര്‍ത്തിക്ക് സമീപം അല്‍ ഖുസൈസിലെ രണ്ടു ടയര്‍ ഗോഡൗണുകള്‍ക്കാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഗോഡൗണിലെ ടയറുകള്‍ക്ക് തീപിടിച്ചതോടെ പ്രദേശത്ത് കനത്ത പുക ഉയര്‍ന്നു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു തീപിടിത്തമുണ്ടായത്.
Dubai Civil Defence extinguished a huge fire that broke out in a tires warehouse in Al Qusais Industrial area in Dubai. https://t.co/LideCSNSGp
Photos by M.Sajjad/Khaleej Times pic.twitter.com/TX4h9YUPTr
— Khaleej Times (@khaleejtimes) September 24, 2019
സ്ഥലത്ത് അല്‍ ഖുസൈസ്, അല്‍ ഹംരിയ, അല്‍ കരാമ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം തങ്ങള്‍ക്ക് ചൊവ്വാഴ്ച 2.31 നാണ് വിവരം ലഭിക്കുന്നതെന്നും സമീപപ്രദേശത്ത് ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷതമായി ഒഴിപ്പിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഗ്ന രക്ഷസേനയുടെ നാല് മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്.
Huge fire breaks out in 3 warehouses in #Dubaihttps://t.co/LideCSNSGp
Video by M.Sajjad/Khaleej Times pic.twitter.com/8wjBzpjEew— Khaleej Times (@khaleejtimes) September 24, 2019
Huge fire breaks out in Dubai's residential areahttps://t.co/LideCSNSGp
Videos by M.Sajjad/Khaleej Times pic.twitter.com/6qs6kc96Ce
— Khaleej Times (@khaleejtimes) September 24, 2019
തുടര്‍ന്ന് വൈകുന്നേരം 6.30 മുതല്‍ കൂടുതല്‍ വെള്ളം പമ്പ് ചെയ്ത് കെട്ടിടം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ദുബായ് സിവില്‍ ഡിഫന്‍സ് അഗ്നിശമന സേനാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ അലി ഹസന്‍ അല്‍ മുത്‌വ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. മറ്റ് ഗോഡൗണുകളിലേക്ക് തീ പടരാതെ നിയന്ത്രിച്ച ഉദ്യോഗസ്ഥരെ അസിസ്റ്റന്റ് ഡയറക്ടര്‍ അഭിനന്ദിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ദുബായ്-ഷാര്‍ജ റോഡില്‍ ഗതാഗത തടസമുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Huge fire breaks out in Dubai's Al Qusais areahttps://t.co/LideCSNSGp
Photos by M.Sajjad, Jibran C, Juidin Bernarrd/Khaleej Times pic.twitter.com/z7KSdIMx69
— Khaleej Times (@khaleejtimes) September 24, 2019
Discussion about this post