ഹിക്ക ചുഴലിക്കാറ്റ്; ലക്ഷദ്വീപ് മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്

വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് കേരള തീരത്തെ ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: ഹിക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് മേഖലയില്‍ ശക്താമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മേഖലയില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റു വീശുന്നത്.

അറബിക്കടലിന്റെ വടക്ക്, മധ്യപടിഞ്ഞാരന്‍ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അതേസമയം വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് കേരള തീരത്തെ ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Exit mobile version