ഇടുക്കി: അടിമാലിയില്‍ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മാങ്കുളം ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടില്‍ ഫ്രാന്‍സിസ് തോമസ് (52) ആണ് പിടിയിലായത്. നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്.
അടിമാലി മാങ്കുളം റോഡിലുള്ള പീച്ചാട് എന്ന സ്ഥലത്തുവെച്ച് കഞ്ചാവ് കൈമാറ്റം ചെയ്യാന്‍ നില്‍ക്കുമ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ മണം പുറത്ത് വരാതിരിക്കാന്‍ പ്രത്യേക പായ്ക്കിങ് ടേപ്പ് ഉപയോഗിച്ച പൊതികളിലാക്കി പ്ലാസ്റ്റിക് ചാക്കിലാക്കിയായിരുന്നു കൈമാറ്റം. ഇരുപതിനായിരം രൂപയാണ് ഒരു കിലോ കഞ്ചാവിന് ഇയാള്‍ വാങ്ങുന്നത്.
നേരത്തെ ആന്ധ്രപ്രദേശില്‍ കഞ്ചാവു കേസുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. മുങ്കുളത്ത് ഇയാള്‍ കഞ്ചാവു സൂച്ിച്ചിരുന്നു എന്ന് രഹസ്യവിവരത്തിന്റെ ഭാഗമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എംകെ പ്രസാദിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.