കൊല്‍ക്കൊത്ത: ബംഗാളില്‍ വനിത എംപിമാര്‍ ദുര്‍ഗാദേവിയെ സ്തുതിച്ച് നടത്തിയ നൃത്തം വൈറലാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ നുസ്രത്ത് ജഹാന്, മിമി ചക്രബര്‍ത്തി എന്നിവരുടെ നൃത്തമാണ് സമൂഹമാധ്യം ഏറ്റെടുത്തിരിക്കുന്നത്. ബംഗാളി ചലചിത്രതാരം ശുഭശ്രി ഗാംഗുലിയും എംപിമാരോടൊപ്പം ചുവടുവെക്കുന്നുണ്ട്. സംഭവത്തിന്റെ ക്യാപ്റ്റന്‍ ടിം എം റ്റി എന്ന യൂസര്‍ നെയിമില്‍ യുട്യൂബിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ഫേയ്സ്ബുക്കില്‍ പ്രചരിക്കുകയായിരുന്നു.
ചുരിങ്ങിയ സമയം കൊണ്ട് ഫോയ്സ്ബുക്കില്‍ 1.6 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പരമ്പരാഗത ബംഗാളി വസ്ത്രങ്ങളണിഞ്ഞാണ് എംപിമാരുടെയും ചലചിത്ര താരത്തിന്റെ നൃത്തങ്ങള്‍. നുസ്രത്ത് ജഹാനും മിമി ചക്രബര്‍ത്തിയും രാഷ്ട്രീയത്തിലിറങ്ങും മുമ്പ് അഭിനേത്രികളായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബസീര്‍ഹട്ടില്‍ നിന്ന് മൂന്നരലക്ഷം വോട്ടുകള്‍ക്കാണ് നുസ്രത്ത് ജഹാന് ജയിച്ചത്. ജാദവ് പൂരില്‍ നിന്നാണ് തൃണമൂല്‍ ടിക്കറ്റില്‍ മിമി ചക്രവര്‍ത്തി ലോക്സഭയിലെത്തിയത്. ഒക്ടോബര്‍ 4 മുതല്‍ 8 വരെയാണ് ബംഗാളില്‍ ദുര്‍ഗാ പൂജ ആഘോഷിക്കുന്നത്.
Discussion about this post