ദുബായ്: ദുബായില്‍ ഇന്ത്യന്‍ ബാലികയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 35കാരന് ശിക്ഷ വിധിച്ചു. താമസ സ്ഥലത്തെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഡെലിവറി ജോലികള്‍ക്കായി എത്തിയ പാകിസ്താന് പൗരന് ദുബായ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് ആറ് മാസം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്.
കഴിഞ്ഞ ജൂണ്‍ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു പാര്‍സല്‍ എത്തിക്കാനായി യുവാവ് ലിഫ്റ്റില്‍ കയറിപ്പോള്‍ പെണ്‍കുട്ടി ലിഫ്റ്റിലുണ്ടായിരുന്നു. കുട്ടിയോട് കെട്ടിടത്തിലെ ഒരാളുടെ വിലാസം അന്വേഷിക്കുന്നതിനിടെ അപമര്യാദയായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ടാണ് ലിഫ്റ്റില്‍ നിന്ന് ഇറങ്ങിവന്നതെന്ന് ബന്ധുവായ സ്ത്രീ മൊഴി നല്കി.
സംഭവ ദിവസം ബന്ധുവായ സ്ത്രീയുടെ സഹായത്തോയെ കെട്ടിടത്തില്‍ ഉള്ള യുവാവിനെ കണ്ടെത്തുകയും കുട്ടിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ഒന്നും പ്രതികരിക്കാന്‍ കൂട്ടാക്കാതെ പോവുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
പാര്‍സല്‍ കൊടുക്കേണ്ട ഫ്ലാറ്റ് ഏതെന്ന് ഇയാള്‍ക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നും ഫ്ലാറ്റ് നമ്പര്‍ ഉള്‍പ്പെടെ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷമാണ് ഇയാള്‍ കെട്ടിടത്തിനുള്ളില്‍ കയറിയതെന്നും സെക്യൂരിറ്റി ജീവനക്കാരനും സ്ഥിരീകരിച്ചു. അഞ്ചാം നിലയില്‍ പാര്‍സല്‍ കൊടുക്കാനായി പോയ ഇയാള്‍ പെണ്‍കുട്ടി ലിഫ്റ്റില്‍ കയറുന്നത് കണ്ട്, തിരികെ വന്ന് വീണ്ടും ലിഫ്റ്റില്‍ കയറുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.
Discussion about this post