ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാളെ മോട്ടര്‍വാഹന പണിമുടക്ക്. ട്രക്ക്, ടാക്സി, ഓട്ടോ, സ്വകാര്യ ബസുകള്‍ എന്നിവ പണിമുടക്കിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. വാഹന ഉടമകളുടെ 41 സംഘടനകള്‍ ഉള്‍പ്പെടുന്ന ഐക്യ വേദിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.
അതേസമയം മോട്ടോര്‍ വാഹന നിയമ ലംഘനത്തിനുള്ള പിഴ കുറച്ചില്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നല്കിട്ടുണ്ട്. സ്കൂള്‍ ബസ് ഉടമകളോടും പണിമുടക്കിന്റെ ഭാഗമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേരളത്തില്‍ നാളെ മുതല്‍ വീണ്ടും വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു.